പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ വന്‍തോതിലുള്ള അഴിമതിയും ക്രമക്കേടും നടന്നെന്നാണ് കണ്ടെത്തല്‍. അതീവഗുരുതരമായ അവസ്ഥയിലാണ് നിലവില്‍ പാലമുള്ളതെന്നും പുതുക്കിപ്പണിയണമെന്നും വിജിലന്‍സ് എഫ്ഐറില്‍ പറയുന്നു. റോഡ്സ് ആന്റ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷുള്പ്പെടെ പതിനേഴ് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതൊക്കയാണെങ്കിലും ഈ ക്രമക്കേടിനെതിരെ ട്രോള്‍ പേജില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയും കാലം തകരാതെ നിന്നത് പാലത്തിനുമേല്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലെ മൈദയുടെ ബലത്തിലാണെന്ന് ട്രോളുകള്‍ പറയുന്നു. മേല്‍പ്പാലം പണിത സര്‍ക്കാരിന്റെ കാലത്ത് പണികഴിപ്പിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യം ഇനി എന്താകുമെന്നും ഒന്ന് സൂക്ഷിക്കണമെന്നുമാണ് മറ്റൊരു ട്രോള്‍.
Discussion about this post