ഒരു പാകിസ്ഥാനി തൊഴിലാളിയുടെ സത്യസന്ധത ഇപ്പോള്‍ ഒരുപാട് പേരുടെ
ഹൃദയം കീഴടക്കുകയാണ്. തനിക്ക് ലഭിച്ച സ്വര്‍ണത്തിന്റെ രണ്ട് കമ്മലുകള്‍ ഉടമസ്ഥന് തിരികെ നല്‍കിയാണ് അയാള്‍ മാതൃകയായത്. ഇക്കാര്യം ഒരാള്‍ ട്വിറ്റര്‍ വഴിയാണ് പുറംലോകത്തെ അറിയിച്ചത്.
ശീഷന്‍ ഘാതക്കിന്റെ വീട്ടിലാണ് അവരുടെ വീടിന് അടുത്തുള്ള നിലത്തില്‍ ജോലി ചെയ്യുകായാണ് ജോലിക്കാരന്‍. രാവിലെ ഇവരുടെ വീട്ടില്‍ ആരോ തട്ടുന്നത് കേട്ടാണ് അവര്‍ പുറത്തിറങ്ങിയത്. അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. അയാള്‍ അവരോട് എന്തെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടുവോ എന്നു ചോദിച്ചു.
Attach plot to our home is under construction. Today our door was knocked. My brother went out and this labor asked if we had lost something of gold ever? My bro said, yes, one ear ring of a pair, but that was back in 2015. He pulled it out of his pocket and gave it to us 🙏 pic.twitter.com/YFNdg1FRxu
— Zeeshan Khattak (@khattak) November 15, 2018
അപ്പോള്‍ ഘാതക്കിന്റെ സഹാദരന്‍ 2015ല്‍ നഷ്ടപ്പെട്ട കമ്മലുകളുടെ കാര്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും പറമ്പില്‍ കിടന്നു കിട്ടിയ കമ്മുകള്‍ വച്ചു നീട്ടി. ഇതില്‍ സന്തുഷ്ടരായ കുടുംബം അയാള്‍ക്ക് കാശ് വെച്ചു നീട്ടിയെങ്കിലും അദ്ദേഹം അതു നിരസിക്കുകയായിരുന്നു.
Discussion about this post