പാകിസ്ഥാനിൽ ഭരണത്തിലേറിയ ഇമ്രാൻ ഖാൻ സർക്കാർ ഒരുപാട് വാഗ്ദാനങ്ങൾ ആണ് ജനങ്ങൾക്ക് മുന്നിലേക്ക് വച്ചിരിക്കുന്നത്. ഒരു പുതിയ പാകിസ്താനെ നിർമിക്കാനുള്ള നയാ പാകിസ്ഥാൻ എന്ന സംരംഭം ആണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. തങ്ങളുടെ സർക്കാർ മികച്ചതാണെന്ന് തെളിയിക്കാൻ ഒരുപാട് കാര്യങ്ങൾ അവർക്ക് ചെയ്തു കാണിക്കേണ്ടതായി ഉണ്ട്. പക്ഷെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സംരക്ഷണ മന്ത്രിയുടെ ചിത്രങ്ങൾ തീർച്ചയായും എല്ലാവർക്കും നിരാശ പകരുന്നതാണ്. മനുഷ്യാവകാശ സംരക്ഷണ മന്ത്രിയായ ഷിറീൻ മസാരി ഓഫീസിലിരുന്ന് ഉറങ്ങുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ആളുകൾ ഇപ്പോൾ ഈ ഫോട്ടോ മാത്രം കാണാൻ അല്ല അവരെ ട്രോളാൻ കൂടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയറുന്നത്. എല്ലാ മനുഷ്യാവകാശ സംരക്ഷണ ജോലികളും കഴിഞ്ഞു ക്ഷീണത്തിൽ ഉറങ്ങുന്നതാവും എന്നാണ് ഒരു വിരുതന്റെ ട്രോള്. അതേസമയം അവരെ പിന്തുണച്ചും ഒരുപാട് പേർ എത്തുന്നുണ്ട്. ഓഫീസിലെ ഒഴിവ് സമയത് ഉറങ്ങുന്നത് തെറ്റല്ല എന്നാണ് അവരുടെ അഭിപ്രായം.
Discussion about this post