പല പങ്കാളികളും നേരിടുന്ന ഒരു പ്രശ്‌നമാണ് ലൈംഗികബന്ധത്തിന് ശേഷമുള്ള വേദന. എന്നാല്‍ ആരും ഇതിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇത്തരത്തിലുള്ള വേദം കുറച്ചു സമയം മാത്രമേ നിലനില്‍ക്കുള്ളൂ. അതിനാല്‍ തന്നെ എല്ലാവരും ആ വേദനയെ വളരെ നിസാരമായാണ് കാണുന്നതും. ഇനിമുതല്‍ അത്തരം വേദനകളെ നിസാരമായി കാണേണ്ടതില്ല. കാരണം അത് നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ്.
ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന വേദന വളരെ സൂക്ഷിക്കേണ്ട ഒന്നാണ് എന്നാണ് സെക്‌സ് ഹെല്‍ത്ത് വിദഗ്ധര്‍ പറയുന്നത്. ലൈംഗികബന്ധത്തില്‍ ഉണ്ടാകുന്ന വേദന ഡിസ്‌പെറെണിയ എന്ന രോഗ ലക്ഷണം ആണ്. സെക്‌സിനു ശേഷം ഉണ്ടാകുന്ന വേദന, പുകച്ചില്‍ ഒക്കെ ഈ രോഗത്തിന്റെ പ്രധാന ലക്ഷങ്ങള്‍ ആണ്. ജനനേന്ദ്രിയത്തില്‍ ആണ് സാധാരണയായി ഈ വേദന കാണപ്പെടുന്നതെങ്കിലും യോനീക്കുള്ളിലേക്കും ഈ വേദന വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഈ രോഗത്തിന് പിന്നില്‍ മാനസികവും ശാരീരികവുമായ ധാരാളം ലക്ഷങ്ങള്‍ ഉണ്ടാകാറുണ്ട്. അണുബാധ, പുകച്ചില്‍, മുറിവ്, ലൂബ്രിക്കേഷന്‍ കുറയുക ഒക്കെ ഇതിനുള്ള കാരണങ്ങള്‍ ആണ്.
അതികഠിനമായ വേദന ഓവറി സിസ്റ്റ്, ഫൈബ്രോയ്ഡ്, ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമാക്കാനും സാധ്യത ഉണ്ട്. ഡിസ്പെറെണിയ ലക്ഷണം മറ്റെന്തെങ്കിലും രോഗത്തിന്റെ തുടക്കം ആകാനും സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വേദന ഉണ്ടായാല്‍ ഒരു ഡോക്ടറിനെ കാണുക. പരുഷമാരില്‍ ബീജം പുറത്ത് വരുന്ന സമയത്താണ് ഈ ലക്ഷണം സാധാരണയായി കണ്ടു വരുന്നത്. ലൂബ്രിക്കേഷന്‍ കുറവ് തന്നെയാണ് പ്രധാന കാരണം.
Discussion about this post