പടയോട്ടത്തിൽ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ കല്യാണ പാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സ്വപ്‌നം സ്വര്‍ഗ്ഗം എന്ന ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ഗാനം രചിച്ചിരിക്കുന്നത് അന്‍വര്‍ അലിയാണ്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം പാടിയിരിക്കുന്നത് ഹേഷം അബ്ദുള്‍ വഹാബും ഷബീര്‍ അലിയും പ്രീതി പിള്ളയും ചേര്‍ന്നാണ്. ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് ഒറ്റഷോട്ടിൽ ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. പല വേഷവിധാനങ്ങളില്‍ ഇരുനൂറോളം ആര്‍ട്ടിസ്റ്റുകള്‍ അണിനിരന്ന ഗാനം സതീഷ് കുറുപ്പ് എന്ന ഛായാഗ്രഹകന്റെ പകരം വെക്കാനില്ലാത്ത ഒരു വിരുന്ന് തന്നെയാണ്.
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീക്ക് ഇബ്രാഹിം ഒരുക്കിയ ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്. ഒരു ഫുൾ കോമഡി എന്റെർറ്റൈനെർ എന്ന പേര് നേടിയ ചിത്രം തീയേറ്ററുകളിൽ പൊട്ടിച്ചിരി മുഴക്കുകയാണ്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് ശേഷം സോഫിയ പോൾ നിർമ്മിച്ച ചിത്രമാണ് പടയോട്ടം. ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നാലാമത്തെ ചിത്രമാണ് പടയോട്ടം.
Discussion about this post