പസഫിക് മഹാസമുദ്രത്തിലുടെ നീന്തി റെക്കോർഡ് ഇടാൻ ഒരുങ്ങുകയാണ് ബെനോയ്റ്റ് ലെകട്ടെ എന്ന നീന്തൽതാരം. എന്നാൽ, “ലോംഗെസ്റ്റ് സ്വിം” എന്ന അദ്ദേഹത്തിന്റെ ആവിഷ്കാരതിനിടയിൽ അദ്ദേഹം കടലിൽ കാണുന്ന മാലിന്യങ്ങൾ കടലിലെ ഒരു ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ്. 5,500 മൈൽ നീന്താൻ ശ്രമിക്കുമ്പോഴും അദ്ദേഹം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്താൻ ശ്രമിക്കുന്നുണ്ട്. നീന്തലിന്റെ ഓരോ അഞ്ചു മിനിറ്റിലും അദ്ദേഹം പ്ലാസ്റ്റിക്കുകൾ കാണുന്നു എന്ന് പറയുന്നു.
ജപ്പാനിൽ നിന്നുള്ള സാൻ ഫ്രാൻസിസ്സോയിലേക്കാണ് അദ്ദേഹം പോകുന്നത്. ജൂൺ മാസത്തിൽ അദ്ദേഹം ആരംഭിച്ചു. 180 ദിവസം കൊണ്ട് ഇത് പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം. 51 കാരനായ അദ്ദേഹം ദിവസം 8 മണിക്കൂർ നീന്തും. കടുത്ത വെല്ലുവിളികൾ നേരിട്ടാണ് അദ്ദേഹത്തിന്റെ ഈ ശ്രമം. കൊടുംകാറ്റിനേയും മറ്റും അദ്ദേഹം ഈ സമയത് നേരിട്ടു.
Discussion about this post