മാരി സെൽവരാജ് പാ രഞ്ജിത്തിന്റെ നിർമാണത്തിൽ ഒരുക്കുന്ന ചിത്രമാണ് പാരിയേറും പെരുമാൾ. ഒരു നായയും അതിന്റെ ഉടമസ്ഥനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ജാതി വ്യവസ്ഥയെ കുരീഹും തൊഴിലില്ലായ്മയെ കുറിച്ചും ചർച്ച ചെയ്യുന്നു. പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കിടാരി, വിക്രം വേദ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കതിർ ആണ് ഇതിൽ നായകനായി എത്തുന്നത്. യോഗി ബാബു, ആനന്ദി, ലിജീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സന്തോഷ് നാരായണൻ സംഗീതം നിർവഹിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ ആണ് കാമറ ചലിപ്പിക്കുന്നത്.
തന്റെ എല്ലാ ചിത്രങ്ങളിലും ഒരു രാഷ്ട്രീയം സൂക്ഷിക്കുന്ന പാ രഞ്ജിത്ത് താൻ നിർമ്മിക്കുന്ന ചിത്രങ്ങളിലും അത് പുലർത്തുന്നു എന്ന് വിളിച്ചു പറയുന്ന ട്രൈലെർ ആണ് ഈ ചിത്രത്തിന്റേത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ജാതി വ്യവസ്ഥ, ഭൂമി ഇല്ലാത്തവരുടെ കഷ്ടപ്പാട് എല്ലാം പറഞ്ഞു പോകുന്നു. അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ കാല ഇതിനു ഉദ്ധാരണമാ ആണ്.
Discussion about this post