ഓക്കലാന്‍ഡ്: ഭക്ഷണവും വെള്ളവും ഇനി ശ്വസിക്കാനുള്ള വായുവും നമ്മുക്ക് വാങ്ങാന്‍ കഴിയും. ശ്വസിക്കാനുള്ള മാസ്‌ക്ക് ഉള്‍പ്പെടെയാണ് നല്‍കുന്നത്. നാല് കുപ്പി വായുവിന് 7,350 രൂപയാണ് വില. വില്‍പ്പനയ്ക്കെത്തിയ വായു കണ്ടെനറുകളുടെ ചിത്രം ന്യൂസിലാന്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.
ഓക്ക്‌ലാന്‍ഡിലെ വിമാനത്താവളങ്ങളില്‍ ഈ പാക്കഡ് വായു ലഭ്യമാണ്. കിവിയാന എന്ന കമ്പനിയാണ് വായു വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ന്യൂസിലന്‍ഡിന്റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു ശേഖരിക്കുന്നത് എന്നാണ് കിവിയാന കമ്പനിയുടെ വാദം.
ഈ പ്രദേശങ്ങള്‍ നഗരത്തില്‍ നിന്നും ദുരെ ആയതിനാലും ഇവിടെ മനുഷ്യവാസം കുറവായതിനാലും ശുദ്ധവായുവാണ് ലഭിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Discussion about this post