ശാലു റഹിം, ലിജോ മോൾ, ഡെയ്‌ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ വന്നേരി, അജിൻലാൽ എന്നിവർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ കുട്ടിക്കാലം ചെയത് പ്രശംസ നേടിയ താരമാണ് ശാലു റഹിം.
ശ്രീഷ് കുമാർ എസ്, എസ് കെ സുധീഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിൻസ് ഗ്ലാറിയൻസ്, സാജൻ അനൂപ് ചന്ദ്രൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു മോഹൻ സിതാര ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ് നിർവഹിക്കും. ഇറോസ് ആണ് ചിത്രം റിലീസിന് എത്തിക്കുന്നത്. ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം. ലാൽ,ഷഹീൻ സിദ്ദിഖ്, ടോഷ് ക്രിസ്റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ് പാൽ, അഭിരാമി, അരുന്ധതി നായർ, നിംമി ഇമ്മാനുവേൽ, മീര നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Discussion about this post