പല രാജ്യങ്ങളിലെയും ആഭ്യന്തര ട്രാൻസ്പോർട്ടിന്റെ കാര്യക്ഷമമായ മാർഗമാണ് ട്രെയിൻ ശൃംഖല. സമയവും വേഗതയും ഉള്ളതിനാൽ, ദൈനംദിന ജോലിക്കാർ മിക്കവരും ട്രെയിനുകൾ ഉപയോഗിക്കുന്നു. ജപ്പാനിലെ തീവണ്ടി ശൃംഖല അതിന്റെ വേഗതയ്ക്കും കൃത്യതയുടെ കാര്യത്തിൽ ലോകമെങ്ങും അറിയപ്പെടുന്നു. അവിടെ ആളുകൾ താനങ്ങളുടെ ഒരു നിമിഷം പോലും പാഴാക്കാൻ അനുവദിക്കുന്നില്ല.
ജനങ്ങളിൽ ഭൂരിഭാഗവും മെട്രോ ട്രെയിനുകൾ ഉപയോഗിയ്ക്കുന്നതിനാൽ, യാത്രയുടെ ഏറ്റവും തിരക്കേറിയ സമയം ആളുകൾ അക്ഷരാർത്ഥത്തിൽ ഞെരുങ്ങിയാണ് പോകുന്നത്. ഓഷിയ അല്ലെങ്കിൽ പുഷർ ഒരു ജോബ് പ്രൊഫൈൽ ആണ്. ട്രെയിനിൽ ജനങ്ങളെ തള്ളി കയറ്റുന്നത് ആണ് ജോലി. ഇതിനു നല്ല ആരോഗ്യം ഉള്ളവരെ ആണ് എടുക്കുന്നത്. പ്രഭാതവും സന്ധ്യയും ആയ സമയങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർ, എല്ലാ ആൾക്കാരും ട്രെയിൻ കമ്പാർട്ട്മെന്റിലാണെന്ന് ഉറപ്പ് വരുത്തണം. അങ്ങനെ ഓട്ടോമാറ്റിക് വാതിലുകൾ വേഗത്തിൽ അടയ്ക്കാൻ കഴിയും. ജപ്പാൻ മാത്രമല്ല ചൈനയുടേയും, മാഡ്രിഡ് മെട്രോയുടേയും ന്യൂയോർക്ക് നഗര സബ് വേയിലും പുഷർമാർ ഉണ്ട്.
ഒരു നൂറ്റാണ്ടിനു മുൻപ് ആണ് ന്യൂയോർക്ക് നഗരത്തിൽ ആദ്യമായി പുഷർ എന്ന ആശയം ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ ആണ് ഇവർ അറിയപ്പെടുന്നത് പക്ഷെ ഇവരുടെ ജോലി തള്ളി അകത്തേക്ക് കയറ്റുക എന്നത് തന്നെ ആണ്.
Discussion about this post