യൂട്യൂബിൽ വീണ്ടും ഒരു കവർ സോങ്ങുമായി തരംഗം ആവുകയാണ് ഓര്‍ഫിയോ ബാന്‍ഡ്. ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് ഗാനമായ ദളപതിയിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനത്തിനാണ് ഇത്തവണ അവർ കവറുമായി എത്തിയത്. സമാനതകളില്ലാത്ത സംഗീത പ്രതിഭയ്ക്ക് ഞങ്ങളുടെ സമർപ്പണം എന്ന് പറഞ്ഞാണ് അവർ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആലാപനം ഇല്ലാതെ വാദ്യോപകരണങ്ങൾ ഉപയോഗിച്ചാണ് അവർ കവർ ഒരുക്കുന്നത്. ഇത്തവണയും അതിനു യാതൊരു മാറ്റവും ഇല്ല. പിയാനോ വായിച്ചിരിക്കുന്നത് റോബിൻ തോമസ്, വയലിൻ കരോള്‍ ജോര്‍ജും ഫ്രാന്‍സിസ് സേവ്യറും, ഹെറാള്‍ഡ് ആന്റണി വിയോളയും മരിയ ഗ്രിഗോറെവ സെല്ലോയും വായിച്ചു. ബെന്‍ഹര്‍ തോമസ് ഡ്രംസും ബിനോയ് ജോസഫ് പെര്‍ക്കഷനും നിര്‍വ്വഹിച്ചു. റെക്‌സ് ഇസാക്ക് ആണ് സ്ട്രിങ് അറേഞ്ചര്‍.
ഇതിനു മുൻപ് മലയാളത്തിൽ റഹ്മാൻ ചെയ്ത യോദ്ധായിലെ പടകാളി എന്ന ഗാനവും ഇവർ കവർ ചെയ്തിരുന്നു.
Discussion about this post