ഏറെ ആരാധകരുള്ള താരദമ്പതികളാണ് നസ്രിയ ഫഹദ്, സിനിമയില്‍ ഇപ്പോള്‍ നസ്രിയ അത്ര സജ്ജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയയില്‍ സജ്ജീവമാണ്. തന്റെ വിശേഷങ്ങളും ഫഹദ്മൊത്തുള്ള ചിത്രങ്ങളും നസ്രിയ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് വളർത്തു നായ ഓറിയോ.നസ്രിയയുടെ യാത്രകളിലും എല്ലായിടത്തും ഓറിയോ ഉണ്ടാകാറുണ്ട്.
നസ്രിയയുടെ ചിത്രം കൂടെയുടെ ലൊക്കേഷനിലും നസ്രിയ ഓറിയോയെ കൂടെ കൂട്ടിയിരുന്നു. ഇപ്പോഴിത ഫഹദിനൊപ്പം കടല്‍ തീരത്ത് നില്ക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നമ്മുടെ താരം ഓറിയോയുമുണ്ട്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Discussion about this post