മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ചിത്രം ആണ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം. ഒരു ക്രൈം ത്രില്ലർ ആയ ചിത്രത്തിൽ ഒരു അന്ധന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വന്നത്. അർജുൻ ജന്യ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വ്യാസരാജ് ആണ്.
കവച എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ആണ് നായകനായി എത്തുന്നത്. ജിവിആർ വാസു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇഷ കോപ്പികാർ, കൃതിക, ജയപ്രകാശ്, രവി കലേ, വസിഷ്ഠ, തബാല നാനി, രമേഷ് ഭട്ട് എന്നിവർ ആണ് മറ്റ് പ്രധാന കഥാപത്രങ്ങൾ. ബേബി മീനാക്ഷി തന്നെ ആണ് ചിത്രത്തിലെ കുഞ്ഞിന്റെ വേഷത്തിൽ എത്തുന്നത്. അർജുൻ ജന്യയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഒപ്പത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയ റോൺ ഈഥൻ യോഹന്നാൻ തന്നെ ആണ് ഈ ചിത്രത്തിലും അതൊരുക്കുന്നത്.
Discussion about this post