ജിറാഫുകളുമായി ബന്ധമുള്ള ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് ഒക്കാപ്പി. ആഫ്രിക്കയിലെ കോംഗോ വനപ്രദേശങ്ങളിൽ ആണ് ഈ മനോഹരമായ മൃഗത്തെ കണ്ടു വരുന്നത്. മഴക്കാടുകളിലും ഉൽക്കാടുകളിലും മാത്രം കണ്ടു വരുന്ന ഒന്നാണ് ഒക്കാപ്പി. 1990 കളിലാണ് ഒക്കപ്പിയെ ആദ്യമായി കണ്ട് വരുന്നത്. ആ സമയത്ത് 45000 ആയിരുന്നു ഒക്കാപ്പിയുടെ കണക്ക്. ഇപ്പോൾ അവർ വംശനാശം നേരിടുകയാണ്.
ഒക്കപ്പികൾക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
പെൺ ഒക്കപ്പികൾ ആണ് ആണുങ്ങളേക്കാൾ വലുത്. 400 മുതൽ 700 വരെയാണ് ഒക്കപ്പികളുടെ ഭാരം. സിബ്രകളെ പോലെ കാലിൽ വരെയുള്ള ജീവിയാണ് ഒക്കപ്പികൾ. നീളമുള്ള എല്ലുകൾ, വലിയ കറുത്ത കണ്ണുകൾ, 18 ഇഞ്ച് നീളമുള്ള നാക്കുകൾ എന്നിവ മറ്റു പ്രത്യേകതകൾ ആണ്. നാക്കു കൊണ്ട് കണ്ണുകൾ മുതൽ ചെവികൾ വരെ ഒക്കാപ്പികൾക്ക് വൃത്തിയാക്കാൻ കഴിയും.
ഉച്ച സമയത്തും വൈകുന്നേരങ്ങളിലും ആണ് ഒക്കാപ്പികൾ പുറത്തിറങ്ങുന്നത്. ആണ് ഒക്കാപികൾക്ക് കൊമ്പുകൾ ഉണ്ട്.. അത് തൊലിക്കുള്ള ഒളിഞ്ഞിരിക്കുന്നവയാണ്. ഒക്കാപ്പികളുടേത് വലിയ ചെവി ആണ്. അപകടം പതിയിരിക്കുന്നത് മനസിലാക്കാൻ ഈ ചെവികൾ സഹായിക്കുന്നു. 20 മുതൽ 30 വർഷങ്ങൾ വരെ ഒക്കാപ്പികൾ ജീവിച്ചിരിക്കുന്ന കാലയളവ്.
Discussion about this post