പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തില്‍ മന്ത്രി കെ.കെ ഷൈലജ ടീച്ചറായി എത്തിയ രേവതിയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആഷിക് അബു ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തു വന്ന സമയത്ത് തന്നെ ഇരുവരും തമ്മിലുള്ള സാമ്യത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഗംഭീര കാസ്റ്റിങ്ങാണ് ചിത്രത്തില്‍ ആഷിഖ് അബുവും ടീമും നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം അഭിപ്രായമുയര്‍ന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ റോളിലെത്തിയ രേവതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഷൈലജ ടീച്ചറുടേയും, സിനിമയിലെ രേവതിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയെ കേരളം ഭയപ്പെട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍ തുടങ്ങി വന്‍താരനിരയാണ് എത്തുന്നത്.
Discussion about this post