മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകനായ ശ്രീകുമാരൻ മേനോൻ സംവിധാനം ചെയ്യുന്ന വമ്പൻ ബഡ്ജറ്റ് ചിത്രം ആണ് ഒടിയൻ. ഇന്നലെ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു. വമ്പൻ പ്രതികരണങ്ങളുമായി ചിത്രത്തിന്റെ ട്രൈലെർ ഫേസ്ബുക്കിലും യൂട്യുബിലും റെക്കോർഡുകൾ തീർക്കുകയാണ്. യൂട്യൂബിൽ ഇന്നലെ ഉച്ചയോടെ അപ്‌ലോഡ് ചെയ്യ്ത ട്രൈലെർ 7 ലക്ഷത്തിലധികം കാഴ്ചക്കാരും 53000 ലൈക്കുകളുമായി മുന്നേറുകയാണ്. ഫേസ്ബുക്കിൽ മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിൽ അപ്‌ലോഡ് ചെയ്ത ട്രൈലെർ 17 ലക്ഷം കാഴ്ചക്കാർ ആണ് കണ്ടത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എതാൻ ഇരിക്കുകയാണ്.
https://www.facebook.com/ActorMohanlal/videos/178566666377837/
മോഹൻലാലിന് പുറമെ ചിത്രത്തിൽ സിദ്ദിഖ്, മഞ്ജു വാര്യർ, നന്ദു, ഇന്നസെന്റ്, പ്രകാശ് രാജ് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. ഷാജികുമാർ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദേശിയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post