മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. ആരാധകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ഇത്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ നു വേണ്ടി ഒരു ആശയവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. നിങ്ങളുടെ ഉള്ളില്‍ ഒരു സിനിമാക്കാരനോ, സംവിധായകനോ, എഴുത്തുകാരനോ ഉണ്ടോ? എങ്കില്‍ നിങ്ങളുടെ അതുല്യ പ്രതിഭ പുറത്തു കാണിക്കാന്‍ കഴിയുന്ന ഒരു ദിവസമാണ് ഇത്.
https://www.facebook.com/ActorMohanlal/videos/2214813242100001/
ഓടിയനെ കുറിച്ച് നിങ്ങൾ മൊബൈൽ ക്യാമെറയിൽ ചെയ്ത ഒരു മിനിറ്റ് വീഡിയോ ചെയ്ത അണിയറപ്രവർത്തകർക്ക് അയക്കുക എന്നതാണ് മത്സരം. ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഒരു പ്രൊമോഷണല്‍ വീഡിയോ ആണ് ഇത്.ഈ വീഡിയോ അയക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. ഇതിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50,000/- 25,000/- രൂപ വീതം സമ്മാനം ഉണ്ട്.
മോഹൻലാൽ , മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.
Discussion about this post