ഒക്ടോബർ 11 അന്താരാഷ്ട്ര പെൺശിശു ദിനമായി ആണ് ഇന്നലെ ആചരിച്ചത്. പെൺകുട്ടിയെ ബഹുമാനിക്കുന്നതിനും ലോകമെമ്പാടുമുള്ള ലിംഗഭേദം നേരിടുന്ന പ്രശ്നങ്ങളിൽ എന്തൊക്കെ ആണെന്നും ചർച്ച ചെയ്യുന്ന ദിവസവും ആണിത്.മാത്രമല്ല, ഒക്ടോബറിലാണു ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണ മാസമായി ആചരിക്കുന്നത്. ഈ രോഗം ഉയർന്നുവരുന്ന ഒന്നാണ്. പ്രത്യേകിച്ച് രാജ്യത്തെ യുവതികളിൽ.ഈ ട്യൂമർ സംബന്ധിച്ച് സ്ത്രീകളെ ബോധവൽക്കരിക്കാൻ ധാരാളം ശ്രമങ്ങ നടത്തേണ്ടതുണ്ട്.
Mumbai: Chhatrapati Shivaji Maharaj Terminus was lit up in pink light from 6 pm to 9.30 pm today to spread awareness on breast cancer on the #InternationalGirlChildDay. It was later lit in yellow light to mark the second day of #Navratri. pic.twitter.com/arzlHROio5
— ANI (@ANI) October 11, 2018
ഈ അവസരങ്ങളിൽ തന്റെ സാനിധ്യം അറിയിക്കാൻ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ പിങ്ക് ലൈറ്റുകളുടെ നിറത്തിലാണ് ഇന്നലെ തിളങ്ങിയത്. കൂടാതെ, നവരാത്രി ഉത്സവവും നടന്നു കൊണ്ടിരിക്കുന്നു സാഹചര്യത്തിൽ ഇന്നത്തെ നിറം മഞ്ഞയാണ്.
https://www.instagram.com/p/Bow_0fEhn4j/?taken-by=hungry_musafir
എല്ലാവർക്കുമായി വലിയൊരു ആകർഷണകേന്ദ്രമായാ ഒന്നാണ് ഈ ടെർമിനസ്. വിക്ടോറിയൻ വാസ്തുവിദ്യാരീതിയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടം എല്ലവർക്കും ഫോട്ടോ എടുക്കാൻ ഉള്ള ഒരിടവും ആണ്. ഇങ്ങനെയുള്ള പ്രത്യേക അവസരങ്ങളിൽ, കെട്ടിടത്തിലെ ലൈറ്റിംഗുകൾ കെട്ടിടത്തിന് അതിമനോഹരമായ സൗന്ദര്യം നൽകുന്നു.
Discussion about this post