എന്നും രഹസ്യങ്ങളുടെ കലവറയാണ് സമുദ്രങ്ങൾ. നമ്മൾ കരയിൽ നിന്ന് കാണുന്ന കടൽ അല്ല ഉള്ളിലേക്ക് പോകുമ്പോൾ. അത് ചിലപ്പോൾ ഭയാനകം ആയിരിക്കും ചിലപ്പോൾ സുന്ദരമായിരിക്കും. ചിലപ്പോൾ മനുഷ്യമനസ്സിന് വിശ്വസിക്കാൻ കഴിയാത്ത പല കാര്യങ്ങളും അതിനുള്ളിൽ ഉഉണ്ടാകും. അതുപോലെ നമ്മളെ അദ്‌ഭുതപ്പെടുത്തുന്ന കുറച്ച് കാര്യങ്ങൾ.
ബാൾട്ടിക് സീ അനോമലി
2011 ൽ ബാൾട്ടിക്ക് കടലിൽ നിന്നും ഗവേഷകർക്ക് മുട്ട ആകൃതിയിലുള്ള ഒരു സാധനം കിട്ടി.അതിന്റെ പുറത്ത് വിചിത്രമായ മാർക്കുകൾ ഉണ്ടായിരുന്നു. ചിലർ പറയുന്നത് ഇത് എന്തോ രഹസ്യ യുദ്ധ ആയുധമാ ആണെന്നാണ്. പക്ഷെ മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇത് അംഗ്രഹജീവികൾ ഭൂമിയിൽ വന്നതിനു ഉള്ള തെളിവാണ്.
ദി ബെർമുഡ ട്രൈൻഗിൽ
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു മിസ്റ്ററി ആണ് ബെർമുഡ ട്രൈൻഗിൽ എന്നത്. കപ്പലുകളുടെയും പ്ലെയിൻകളുടെയും അപ്രത്യക്ഷമാകൽ കൊണ്ട് പ്രശസ്തമായ ഒരു സ്ഥലമാണ് അത്. ഇതിലെ പോകുന്ന എല്ലാത്തരം വാഹനങ്ങളും കാണാതാകരുണ്ട്.
Discussion about this post