വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്ന ഭീകര അനുഭവങ്ങളെക്കുറിച്ച് പലപ്പോഴും നമ്മൾ സംസാരിക്കാറുണ്ട്. ഒന്നുകിൽ സഹയാത്രികരിൽ നിന്നോ അല്ലെങ്കിൽ അധികാരികളിൽ നിന്നോ ആണ് നമ്മുക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.
ഈ അടുത്തിടെ ആണ് ഒരു എയർലൈൻസ് 2 ഇന്ത്യൻ യാത്രക്കാരോട് കശുവണ്ടി അലർജി ആയതുകൊണ്ട് അത് വിതരണം ചെയ്യുന്നത് വരെ ടോയ്‌ലെറ്റിൽ പോയി ഇരിക്കാൻ പറഞ്ഞത്. തങ്ങളുടെ അലർജിയെ പറ്റി മൂന്ന് പ്രാവശ്യം അവർ അധികൃതരോട് പറഞ്ഞുവെന്ന് യാത്രക്കാരായ ഷാനോനും സന്ദീപും വ്യക്തമാക്കുന്നു.
എന്നാൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാം എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് 40 മിനിറ്റ് നീണ്ട യാത്രക്കിടെ ക്യാബിൽ അധികൃതർ കശുവണ്ടി വിതരണം ചെയ്യാൻ തുടങ്ങി. ചെക്ക് ഇൻ നു മുന്നും അതിനു ശേഷവും അവർ സ്റ്റാഫിനോട് തങ്ങളുടെ അലർജിയെ പറ്റി പറഞ്ഞെന്നും ഇരുവരും വ്യക്തമാക്കുന്നു.
Discussion about this post