കാലിഫോർണിയയിലെ ഒരു യുവ ഡോക്ടറാണ് തന്നെ 28 വർഷങ്ങൾക്ക് മുന്നേ പരിചരിച്ച നഴ്സിനെ കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞു നാളിൽ ആണ് അവർ യുവാവിനെ പരിചരിച്ചത്. ഒരേ ആശുപത്രിയിൽ വച്ചുള്ള അവരുടെ ഒത്തുചേരൽ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.
വിൽമ വോങ് എന്ന നേഴ്സ് ആണ് ബ്രാൻഡോൺ സെമിനാറ്റോറിനെ 28 ആഴ്ച പരിചരിച്ചത്. ബ്രാൻഡോൺ 28 വർഷങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ ഡോക്ടർ ആയി തിരിച്ചു വന്നപ്പോ വോങിന് അയാളുടെ അവസാനത്തെ പേര് വളരെ പരിചിതമായി തോന്നി.
“അയാൾ എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ സാൻ ജോസിൽ നിന്നാണ് എന്ന് മറുപടി ലഭിച്ചു. പിന്നെ ഇയാൾ ജനിച്ചത് ഞങ്ങളുടെ ആശുപത്രിയിൽ ആണെന്നും മനസിലാക്കി. പിന്നെ എന്റെ സംശയം ഉറപ്പു വരുത്താൻ ബ്രാണ്ടോന്റെ അച്ഛൻ ഒരു പോലീസ് ഓഫീസർ ആണോ എന്ന് ഞാൻ ചോദിച്ചു. ഒരു വലിയ നിശ്ശബ്ദതക്ക് ശേഷം അയാൾ എന്നോട് ചോദിച്ചു , നിങ്ങളാണോ വിൽമ എന്ന്.” അവർ പറയുന്നു.
ഇവരുടെ ഒത്തുചേരലിന്റെ വാർത്ത വൈറൽ ആയത് ഹോസ്പിറ്റൽ ഇവർ രണ്ടു പേരും കൂടെയുള്ള 28 വര്ഷം മുൻപുള്ള ഫോട്ടോ പുറത്തു വിട്ടപ്പോൾ ആണ്.
Discussion about this post