വാഷിംഗ്ടണ്‍: സെൽഫി പ്രേമികൾക്കൊരു സന്തോഷവാർത്ത. ബഹിരാകാശത്ത് പോകാൻ അവസരം ലഭിക്കുകയാണെങ്കിൽ അവിടെനിന്നും സെൽഫിയെടുക്കാൻ നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കി.
എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലായിരിക്കും. എന്നാൽ പോകാൻ ഒരു അവസരം വന്നു ചേർന്നാൽ സെൽഫി എടുക്കാതെ ഇനി മടങ്ങേണ്ടി വരില്ല. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തന്നെയാണ് ‘നാസ സെല്‍ഫീസ്’ എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പ് ഉപയോഗിച്ച് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ഇതോടൊപ്പം ട്രാപ്പിസിറ്റ് 1 (TRAPPISIT-1 VR) എന്ന ആപ്പും നാസ പുറത്തിറക്കിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പിന്റെ സഹായത്തോടെ ബഹിരാകാശം മുഴുവന്‍ സഞ്ചരിച്ചു വരാം
Discussion about this post