വിജയ് ദേവരകൊണ്ടേ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് നോട്ട. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ആണ് വിജയ് നോട്ടയിൽ എത്തുന്നത്. വിജയുടെ അവസാനം പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. അർജുൻ റെഡ്‌ഡി എന്ന ചിത്രത്തോടെയാണ് വിജയുടെ തലവര തന്നെ മാറിയത്. നോട്ട എന്ന ചിത്രം തെലുങ്കിലും തമിഴിലുമായാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
ആനന്ദ് ശങ്കറാണ് സംവിധാനം. സത്യരാജ്, നാസന്‍, എംഎസ് ഭാസ്‌കര്‍, മെഹ്‌റിന്‍ പിര്‍സാദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.സാം സി എസ് ആണ് സംഗീതം. ജ്ഞാനവേല്‍ രാജയുടെ ഗ്രീന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post