സൈക്കിൾ സ്റ്റണ്ട് പ്രമേയമാക്കി ഇന്ത്യയിൽ ആദ്യമായി ഒരുങ്ങിയ ചിത്രം ആണ് നോൺസെൻസ്. റിനോഷ് ജോർജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. നവാഗതരെ പ്രധാനകഥാപാത്രങ്ങളാക്കി പുറത്തുവന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജിതിൻ ആണ്. ഇപ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. റിനോഷ് ജോർജ് തന്നെ സംഗീതമൊരുക്കി അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അതിസാഹസികമായ സൈക്കിൾ സ്റ്റണ്ട് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. റിനോഷ് ജോർജ് പ്രശസ്തൻ ആയത് ഐ ആം എ മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ ആണ്. റിനോഷ് അഭിനയിക്കുന്ന ആദ്യ ചിത്രവും ആണിത്. ദിസ് ഈസ് ബംഗളൂരു, ബ്രേക്ക് ഫ്രീ തുടങ്ങിയ റിനോഷ് ആല്‍ബങ്ങളും ശ്രദ്ധ നേടിയിരുന്നു.
പുതുമുഖങ്ങൾക്ക് പുറമെ കലാഭവൻ ഷാജോണ്‍, ശ്രുതി രാമചന്ദ്രന്‍, വിനയ് ഫോര്‍ട്ട്, ഫേബിയ മാത്യു,ശാന്തകുമാരി, അനില്‍ നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. മുഹമ്മദ് ഷെഫീഖ്, ലിബിൻ, ജിതിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്
Discussion about this post