നവാഗനായ എ ആർ ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ആണ് നിത്യഹരിത നായകൻ. ഇപ്പോൾ ചിത്രത്തിന്റെ വിഷ്ണു ഉണ്ണികൃഷ്‌ണൻ ഏല്പിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തു വന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍.
https://youtu.be/_LY9hmfzCNM
ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയശ്രീ, അഖില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ബേസിൽ ജോസഫ്, രവീണ രവി, ശിവകാമി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, ശ്രുതി, ജയകുമാർ, അഞ്ചു അരവിന്ദ്, മാസ്റ്റർ ആരോൺ, ഗായത്രി, സജു നവോദയ, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ധർമജനൊപ്പം മനു തച്ചേട്ടും നിർമാണ പങ്കാളിയാണ്. പവി കെ പ്രവൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. നൗഫൽ അബ്ദുല്ല എഡിറ്റിംഗ് നിർവഹിക്കുന്നു. കലാസംവിധാനം അർക്കൻ എസ് കർമ്മ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പിആർഒ വാഴൂർ ജോസ്.
രഞ്ജിൻ രാജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത്. നേരത്തെ ധർമജൻ ആലപിച്ച “മകരമാസ രാവിൽ” എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Discussion about this post