രണ്ടു ദിവസം മുൻപാണ് ന്യൂസിലാൻഡ് ജനങ്ങൾ അവരുടെ ഈ വർഷത്തെ പക്ഷിയെ വോട്ട് ചെയ്തു തിരഞ്ഞെടുത്തത്. പക്ഷെ തിരഞ്ഞെടുക്കപ്പെട്ട പക്ഷി എല്ലാവരെയും അദ്ഭുതപെടുത്തിയിരിക്കുകയാണ്. മദ്യപാനി എന്ന് അറിയപ്പെടുന്ന ന്യൂസിലാൻഡ് പ്രാവ് ആണ് അവരുടെ പക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മദ്യത്തിന്റെ അംശമടങ്ങിയ പുഷ്പങ്ങൾ ആണ് ഈ പക്ഷിയുടെ ഇഷ്ട ഭക്ഷണം. വിരസതയെ തുറന്നുകാട്ടുകയും, മരങ്ങളിൽ ചെന്ന് വീഴുകയും ഇവ ചെയ്യാറുണ്ട്. ഇവ കഴിക്കുന്ന ഫലങ്ങൾ ഓരോ സീസണിലും ആണ് കായ്ക്കുന്നത്. മദ്യ ലഹരിയിൽ ഈ പ്രാവ് പറന്നു നടന്നു വീഴുന്ന ഒരുപാട് വീഡിയോകൾ ലഭ്യം ആണ്. പക്ഷെ ഇതിനെല്ലാം അപ്പുറം ആ പക്ഷി വളരെ അധികം ആൾക്കാർ ഇഷ്ടപെടുന്ന ഒന്നാണ്.
Discussion about this post