മാധവൻ വില്ലൻ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ത്രില്ലർ ചിത്രം ആണ് സവ്യസാചി. നാഗാർജുനയുടെ മകനും തെലുങ്ക് താരവുമായ നാഗചൈതന്യ ആണ് നായകൻ ആയി എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. അതിശക്തമായ വില്ലൻ കഥാപാത്രം ആയി ആണ് മാധവൻ എത്തുന്നത്. ചന്തു മുണ്ടേറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്നും മാധവൻ പുറത്തു വന്നിട്ട് നാളുകളായി. ഹിന്ദിയിലും തമിഴിലും അദ്ദേഹം മികച്ച വേഷങ്ങൾ അവതരിപ്പിക്കുന്നു. നിധി അഗർവാൾ, ഭൂമിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കീരവാണി ആണ് ചിത്രത്തിന് സന്ഗീതം ഒരുക്കുന്നത്. നവീൻ, രവി മോഹൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. യുവരാജ് ആണ് ഛായാഗ്രഹണം.
Discussion about this post