പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും ടീസർ തരംഗമാകുന്നു. ബദ്ധശത്രുക്കളായ പട്ടാളം കോശിയും അയ്യപ്പൻ നായരുമായാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാനാണ് പുറത്തിറക്കിയത്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്. പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്ന രാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. മോഹൻ ദാസ്.
Discussion about this post