ഗായത്രി എന്ന അനാഥ പെൺകുട്ടിയുടെയും അവളുടെ ട്രാൻസ്ജെന്റർ അമ്മയുടെയും കഥ നമ്മുക്കെല്ലാവർക്കും ഓര്മ കാണും. സ്പ്ർശിക്കുന്ന കഥാശയവും യഥാർത്ഥ ജീവിത ചിത്രീകരണവും കാരണം നിങ്ങൾ അത് ഒരുപാട് സമയം കണ്ട പരസ്യങ്ങളിൽ ഒന്നാണ്. മറ്റൊരു വികാര നിർഭരമായ പരസ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ് വിക്ക്സ്. ഇച്ച്യോസിസ് എന്ന അപൂർവ ജനിതക തകരാറുള്ള ഒരു രോഗം ബാധിച്ച നിഷ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയുമായി ആണ് അവരുടെ വരവ്.
തന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. തന്നെ ദത്തെടുത്ത മാതാപിതാക്കളായ അലോമ, ഡേവിഡ് ലോബോ എന്നിവരുടെ സ്നേഹത്തിന്റെ പരിണാമഫലങ്ങൾ ആണ് ഈ ചിത്രത്തിൽ കാണുന്നത്. ആ പരസ്യം 14 ദശലക്ഷം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ജീവിതത്തിലെ വെല്ലുവിളികളും സങ്കീർണതകളെയും നിഷ തന്റെ കുടുംബത്തിന്റെ സഹായത്തോടെ എങ്ങനെ നേരിടുന്നു എന്ന് പരസ്യത്തിൽ പറയുന്നു.
പരസ്യത്തിൽ യാഥാർഥ്യം നിലനിർത്താൻ വേണ്ടി നിഷ തന്നെയാണ്. മാതാപിതാക്കൾ ആയി അഭിനയിക്കുന്നത് അഭിനയിതാക്കൾ ആണ്.
Discussion about this post