നേഹ കക്കർ ഒരു പ്രശസ്ത ഗായികയും എല്ലാവർക്കും പ്രിയപ്പെട്ട റിയാലിറ്റി ടിവി ഷോ ജഡ്ജുമാണ്. പാട്ടു പാടിയും മറ്റ് കാര്യങ്ങളാലും എല്ലാവരെയും രസിപ്പിക്കുന്ന നേഹ മറ്റൊരു കാര്യത്തിലും പ്രശസ്തയാണ്. നേഹയുടെ കരച്ചിൽ ആണ് അവരെ പ്രശസ്ത ആക്കുന്ന മറ്റൊരു കാര്യം. ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയിൽ നഹ കരയാത്ത എപ്പിസോഡുകൾ വളരെ കുറവാണ്. ഇത് പലപ്പോഴും വെറും അഭിനയം ആണെന്ന് ആളുകൾ വിമർശിച്ചിട്ടും ഉണ്ട്. പക്ഷെ ഇപ്പോൾ അവർക്ക് ശരിക്കും കരയാൻ ഒരു കാര്യം വന്നു ചേർന്നിരിക്കുകയാണ്.
ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആയ ഡൈറ്റ് സാബിയ ഇപ്പോൾ അവരെ കളിയാക്കി കൊണ്ട് രംഗത് വന്നിരിക്കുകയാണ്. ഇത്തവണ ഒരു താരതമ്യ പോസ്റ്റ് ആണ് അവർ ഇട്ടിരിക്കുന്നത്. കരീന കപൂറിന്റെ വേഷവും നേഹയുടെ വേഷവും കൊടുത്താണ് അവർ താരതമ്യം നടത്തിയിരിക്കുന്നത്.
https://www.instagram.com/p/BohYddglBnW/?taken-by=dietsabya
ഡിസൈനർ പായൽ ഖണ്ഡ്വാലയിൽ നിന്ന് പരമ്പരാഗത രീതിയിൽ ഉള്ള വസ്ത്രം ധരിച്ച കരീനയുടെ ചിത്രത്തിന് അടുത്ത ” നിങ്ങൾ ഓർഡർ ചെയ്യുന്ന വസ്തു” എന്നും അടുത്ത വശത്തു യഥാർത്ഥ രൂപകൽപനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മറ്റൊരു തരത്തിലുള്ള വസ്ത്രം ധരിച്ചു നിക്കുന്ന നേഹയുടെ ഫോട്ടോക്ക് മുകളിൽ ” ഓർഡർ ചെയ്ത വസ്തു നിങ്ങൾക്ക് ലഭിക്കുമ്പോൾ” എന്നും എഴുതിയാണ് താരതമ്യം ചെയ്തിരിക്കുന്നത്.
കരീന ഇട്ട വസ്ത്രം 3 വർഷങ്ങൾക്ക് മുൻപ് അവർക്ക് വേണ്ടി ഡിസൈൻ ചെയ്തത് ആണ്. അന്ന് ഹൈദരാബാദിൽ നടന്ന കുട്ടികളുടെ അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഇട്ടതായിരുന്നു. അതിൽ സ്‌കർട്ടിന്റെ കളർ മാത്രം മാറ്റി കോപ്പി അടിച്ചിരിക്കുകയാണ് നേഹ.
Discussion about this post