നരേന്ദ്ര മോദിയുടെ ജന്മദിവസം തമിഴ്‌നാട് സർക്കാർ ആശുപത്രയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം സമ്മാനമായി നൽകി തമിഴ്‌നാട് ബിജെപി അംഗം തമിഴ്ഇസൈ സൗന്ദർരാജൻ. ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴ്ഇസൈ ആശുപത്രി സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
https://twitter.com/DrTamilisaiBJP/status/1041558800673628160
സെപ്റ്റംബർ 17 നാണു നരേന്ദ്ര മോഡി തന്റെ 68 ആം ജനദിനം ആഘോഷിച്ചത്. ബോളിവുഡിൽ നിന്നുമുള്ള താരങ്ങൾ എല്ലാം അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു. മലയാളത്തിൽ നിന്നും മോഹൻലാൽ അദ്ദേത്തിനു പിറന്നാൾ ആശംസകൾ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം നരേന്ദ്രമോദി തന്റെ പിറന്നാൾ വാരണാസിയിലെ സ്കൂൾ കുട്ടികൾക്കൊപ്പമാണ് ആഘോഷിച്ചത്.
Discussion about this post