അര്‍ജുന്‍ കപൂര്‍ പരിനീതി ചോപ്ര എന്നിവരെ പ്രധാന കഥാപാത്രമാക്കി വിപുല്‍ അമൃത്‌ലാല്‍ ഷാ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഇഷക്ക്സാദേ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നമസ്‌തേ ഇംഗ്ലണ്ട്.
2007 ൽ പുറത്തിറങ്ങിയ നമസ്തേ ലണ്ടൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം എന്ന നിലയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. അമൃത്‌ലാൽ ഷാ തന്നെ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അന്ന് ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. 2018 ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.
Discussion about this post