നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ച് നടൻ മാധവൻ. തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷകളിൽ നിർമിക്കുന്ന ചിത്രത്തിൽ മാധവൻ ആണ് നായകനായി എത്തുന്നത്. ആനന്ദ് മഹാദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതം പറയുന്ന പുസ്തകം അടിസ്ഥനമാക്കി ആണ് സിനിമ ഒരുങ്ങുന്നത്. ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിൽ ആണ് മാധവൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ പറയുന്നു. ചിത്രത്തിന്റെ ടീസര്‍ 31ന് എത്തും.
https://www.instagram.com/p/BpgWQIvj3aX/?taken-by=actormaddy
ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മുൻപ് സെക്ഷം നമ്പി നാരായണൻ തന്നെ പറഞ്ഞിരുന്നു. മാധവന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും പറഞ്ഞിരുന്നു. നമ്പി നാരായണന് നഷ്ടപരിഹാരം കൊടുക്കണം എന്ന വാർത്തയിൽ മാധവൻ തന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
Discussion about this post