ഇൻസ്റ്റാഗ്രാമിൽ നെയിൽ ആർട്ട് വീഡിയോ കാണുന്നത് ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. ഇപ്പോൾ ഒരു ഒരു പ്രത്യേക തരം നെയിൽ ആർട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുന്നുണ്ട്. കൈപോലെ തോന്നിക്കുന്ന നൈൽ ആർട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ എല്ലാവരുടെയും പ്രിയമായി മാറിയിരിക്കുന്നത്. പക്ഷെ വിചിത്രമായ കാര്യം എന്തെന്നാൽ അതിനെ ഓരോ വിരൽ ആയി മുറിച്ചു കളയുന്നത് ആണ് വീഡിയോയിൽ കാണിക്കുന്നത്.
https://www.instagram.com/p/Bn9WfD5iHbj/?taken-by=nail_sunny
നഖം കൈ കാണിച്ചു കൊണ്ട് വീഡിയോ തുടങ്ങുന്നത്. അതിനു ശേഷം ആർട്ട് ചെയ്തയാൾ ഒരു യന്ത്രം ഉപയോഗിച്ച് നഖം ഓരോ വിരൽ മുറിക്കുന്നത് പോലെ മുറിച്ചു മാറ്റുന്നു. സെപ്റ്റംബർ 21 നു അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിൽ കൂടുതൽ വ്യൂസ് കഴിഞ്ഞു. പലരും ഇതിനെപറ്റി തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു കഴിഞ്ഞു. പക്ഷെ ഇതിൽ സന്തുഷ്ടർ അല്ലാത്തവരും ഉണ്ട്.
“ഇതെന്റെ കൈകളെ വേദനിപ്പിക്കുന്നു , ഈ നഖങ്ങൾ എന്റെ വയറ്റിൽ ഒരു വേദന എത്തിക്കുന്നു” എന്നിങ്ങനെയും അഭിപ്രായങ്ങൾ വരുന്നുണ്ട്.
Discussion about this post