എത്യോപ്യയിലെ ഡോക്ടർമാർ രോഗിയുടെ വയറ്റിൽ നിന്ന് നൂറുകണക്കിന് ആണികളും മറ്റ് സമാനമായ മൂർച്ചയുള്ള വസ്തുക്കളും കണ്ടെത്തി. പത്ത് സെന്റീമീറ്റർ നീളമുള്ള ആണികൾ, നാല് പിൻ, ഒരു ടൂത്ത്പിക്ക്, തകർന്ന ഗ്ലാസ് കഷണം എന്നിവ ഉൾപ്പെടെയുള്ള മൂർച്ചയുള്ള വസ്തുക്കൾ അയാളുടെ വയറ്റിൽ നിന്നും ലഭിച്ചു എന്ന് ഡോക്ടർ പറയുന്നു. ഇയാൾ ഒരു മാനസിക രോഗി ആണെന്നും അദ്ദേഹം പറയുന്നു.
33 കാരനായ ഡോക്ടർ പറഞ്ഞു “കഴിഞ്ഞ 10 വർഷമായി ഇയാൾ മാനസികരോഗം ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷം മുൻപ് തന്റെ മരുന്ന് കഴിക്കുന്നത് നിർത്തിവച്ചു. അതിനു ശേഷം ആണ് ഇങ്ങനെ തുടങ്ങിയത്.”
രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു ഇത്. രോഗി ഇപ്പോൾ സുഖം പ്രാപിക്കുന്നുവെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. ” വെള്ളത്തിന്റെ സഹായത്തോടെ അവൻ വസ്തുക്കളെ വിഴുങ്ങി എന്നാണ് തോന്നുന്നത്. എന്നിരുന്നാലും, ആ മൂർച്ചയേറിയ വസ്തുക്കൾ അവന്റെ വയറ്റിൽ മുറിവുകൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഭാഗ്യവാനായ വ്യക്തിയാണ്, അത് ഗുരുതരമായ അണുബാധകൾക്കും മരണത്തിനും കാരണമാകുമായിരുന്നു” അദ്ദേഹം പറയുന്നു.
മാനസികരോഗികളായ ആളുകൾ പല മൂർച്ചയേറിയ വസ്തുക്കൾ വിഴുങ്ങിയതും മറ്റുമായ കേസുകൾ ഇതിനു മുൻപും വന്നിട്ടുണ്ടെങ്കിലും ഇത്രയും വസ്തുക്കൾ വിഴുങ്ങി വരുന്ന ആൾ ഇത് ആദ്യമായി ആണ്.
Discussion about this post