ചൈനയിലെ ഒരു മനുഷ്യൻ തന്റെ മാറാത്ത തലവേദനയുടെ കാര്യം അന്വേഷിക്കാൻ ആണ് ഡോക്ടറെ കാണാൻ പോയത്. പക്ഷെ ഡോക്ടർ പറഞ്ഞത് കേട്ട് അയാൾ ശരിക്കും ഞെട്ടുകയായിരുന്നു. 43 വയസുകാരൻ ഹൂബിയുടെ ചൊങ്കിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിൽ ആണ് തന്റെ തലവേദന കാര്യം പറയാൻ എത്തിയത്. പരിശോധിച്ചപ്പോൾ അയാളുടെ തലയിൽ 48 മീറ്റർ നീളമുള്ള ആണി തലയോട്ടിയിൽ കുടുങ്ങിയിരിക്കുന്നതായി ആണ് ഡോക്ടർമാർ കണ്ടെത്തിയത്.
ആണി തന്റെ തലയോട്ടിയിൽ എങ്ങിനെയാണ് എത്തിച്ചേർന്നത് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ഒരു സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു എന്നും പക്ഷേ അവിടെ ഒന്നും ആണികൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും അയാൾ പറയുന്നു. ഈ ആഴ്ച ആണ് തലവേദന ആരംഭിക്കുന്നത് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് അയാൾ ആശുപത്രിയിൽ എത്തിയതും.
“ഫാക്ടറിയിലെ സുരക്ഷാ നിരീക്ഷണ ക്യാമറകളെ നിരീക്ഷിക്കുക എന്നതാണ് എന്റെ ജോലി. അതിനു ആണികളുമായി യാതൊരു ബന്ധവുമില്ല.” അയാൾ പറയുന്നു.
ഹു ചികിത്സയ്ക്കായി ഒരു വലിയ ആശുപത്രിയിൽ എത്തിച്ചേർന്നു. അവിടെ തലയിൽ നിന്ന് ആണി വേർപെടുത്തി എടുക്കാനുള്ള ഓപ്പറേഷന് അയാൾ വിധേയനാകും.
Discussion about this post