നിങ്ങളുടെ വിമാനം വൈകിയതിന് ശേഷം എയർപോർട്ടിൽ കാത്തു നില്കുന്നത് അത്ര സുഖകരമായ ഒരു കാര്യമല്ല. ജനീവ ഇന്റർനാഷണൽ എയർപോർട്ടിലെ ചില യാത്രക്കാർക്ക് വിമാനം വൈകിയപ്പോൾ ലഭിച്ചത് അദ്‌ഭുതകരമായ ഒരു അനുഭവം ആണ്. ഒരു അസാധാരണമായ ക്ലാസിക്കൽ സംഗീത പ്രകടനം ആണ് അവർക്ക് അവിടെ നിന്നും ലഭിച്ചത്. ഇസിജെറ്റ് വിമാനം ഒരു മണിക്കൂറോളം വൈകും എന്ന അറിയിപ്പ് കേട്ട് നിരാശരായി ഇരിക്കുകയായിരുന്ന യാത്രക്കാർക്ക് ലെമൻ ഓർക്കസ്ട്രയുടെ കാമററ്റയിലെ അംഗങ്ങളും വയലിൻ മാസ്റ്ററായി ഫാബ്രിറോയ് വോൺ ആർക്സും ഒരു അദ്‌ഭുതകരമായ സംഗീത വിരുന്നാണ് നൽകിയത്.
"This is what happens when classical musicians wait for a delayed flight at 10:00 pm."
When they found themselves stranded at the Geneva airport, this orchestra treated passengers to an improvised concert at their gate. pic.twitter.com/WEZq26Q5iu
— DW News (@dwnews) September 26, 2018
മനോഹരമായ ഒരു സംഗീത വിരുന്നാണ് ഇവർ സാധാരണക്കാരായ യാത്രക്കാര്ക്ക് വേണ്ടി ഒരുക്കിയത്. ക്ലാസ്സിക്കൽ സംഗീതജ്ഞർ വൈകിയുള്ള ഒരു വിമാനത്തിനായി കാത്തിരിക്കുമ്പോൾ ഇതാണ് സംഭവിക്കുക എന്ന ക്യാപ്ഷനോടെ ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. യാത്രക്കാർ ഈ സംഗീത വിരുന്ന് ശരിക്കും ആസ്വദിക്കുന്നുമുണ്ട്.
Discussion about this post