മുംബൈയിലെ വിക്രൊലിയിൽ നടന്ന ഒരു മോഷണം എല്ലാവരെയും ഞെട്ടിക്കുന്നു. മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന യുവതിയുടെ മാലയുമായി മറ്റൊരു സ്ത്രീ ഒരു പ്ലാറ്റഫോമിൽ നിന്ന് മറ്റൊരു പ്ലാറ്റഫോമിന്റെ അടുത്തേക്ക് ആണ് എടുത്ത് ചാടിയത്. ഇത്രയും ദൂരം ചാടിയത് എല്ലാവരെയും അദ്‌ഭുതപ്പെടുത്തുകയാണ്. ഈ സംഭവങ്ങൾ എല്ലാം സിസിടിവി ക്യാമെറയിൽ പതിയുകയും പോലീസ് സ്ത്രീക്കെതിരെ കേസും എടുത്തിട്ടുണ്ട്.
https://www.facebook.com/LoksattaLive/videos/295082614661444/
ആ സ്ത്രീ ചാടിയത് വ്യക്തമായി സിസിടിവി ക്യാമെറയിൽ പകർന്നിട്ടുണ്ട്. മോഷണ സമയത്ത് രക്ഷപ്പെട്ടെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു.കുറ്റകൃത്യം ചെയ്ത സ്ത്രീ സീത സോനിവാണി എന്നറിയപ്പെടുന്നു. മധ്യ റെയിൽവേയുടെ വിക്രോളി സ്റ്റേഷനിൽ ആണ് സംഭവം.
സി.എസ്.എം.ടി.-കല്യാൺ ലോക്കൽ ട്രെയിനിൽ ആയിരുന്നു മോഷ്ടാവായ സ്ത്രീ യാത്ര ചെയ്തിരുന്നത്.
Discussion about this post