വിജയദശമി ദസ്സറ എന്ന പേരിലും അറിയപ്പെടുന്നു. മുംബൈ പൊലീസും ട്വിറ്ററിലൂടെയാണ് എല്ലാവര്ക്കും ആശംസ അറിയിച്ചത്. പക്ഷെ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു അവരുടെ ആശംസ. സൈബർ ക്രൈമിന് എതിരെ ഒരു സന്ദേശം നൽകിയാണ് അവർ എത്തിയത്. പുതിയ കാലഘട്ടത്തിൽ ‘രാവണനെ’ ജാഗ്രതയോടെയും സമയോചിതമായ പ്രവർത്തനങ്ങളിലൂടെയും തടയാം എന്ന് അവർ പറയുന്നു. പത്ത് തിന്മകളായി രാവണയെ പത്തു തലങ്ങളായി ചിത്രീകരിച്ചു, അവയിൽ മിക്കതും സൈബർ കുറ്റകൃത്യങ്ങളാണ്..
ഭീഷണിപ്പെടുത്തൽ, വിദ്വേഷം, സ്ടാൽകിങ്, വഞ്ചന, തെറ്റിദ്ധാരണ, മോർഫിംഗ്, ആൾമാറാട്ടം, ബ്ലാക്‌മെയ്‌ലിംഗ്, ഫിഷിംഗ് എന്നിവയാണ് സൈബർ ലോകത്തെ രാവണന്മാർ എന്ന് അവർ പറയുന്നു. സാമൂഹിക വിഷയങ്ങളിലും മറ്റ് കാര്യങ്ങളിലും മുംബൈ പോലീസും അവരുടെ ക്രിയാത്മക ട്വിറ്റർ പോസ്റ്റുകളും സജീവമാണ്.
The new age Ravana can still be conquered with the age old weapons of staying alert and taking timely action. Wishing all Mumbaikars the strength of always standing by the good and against the evil. Happy Dussehra pic.twitter.com/6uku8ef1sg
— मुंबई पोलीस – Mumbai Police (@MumbaiPolice) October 18, 2018
“പുതിയ തലമുറ എപ്പോഴും ജാഗ്രത പുലർത്താനും, സമയബന്ധിതമായ ഇടപെടാനും കഴിഞ്ഞാൽ, പെട്ടെന്ന് തന്നെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നടപടി എടുത്താൽ ഈ രാവണന്മാരെ തകർക്കാം. എല്ലാവര്ക്കും നവരാത്രി ആശംസകൾ.” അവർ ട്വീറ്റിൽ കുറിച്ചു.
Discussion about this post