തങ്ങളുടെ ട്വീറ്റുകൾ കൊണ്ടും വ്യത്യസ്തമായ രീതികൾ കൊണ്ടും എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രിയങ്കർ ആയി മാറിയവരാണ് മുംബൈ പോലീസ്. പോപ്പ് സംസ്ക്കാരവുമായി ബന്ധപ്പെട്ട്, അത് ബോളിവുഡും സോഷ്യൽ മീഡിയ സ്മരണകളുമാകട്ടെ, മുംബൈ പോലിസ് അവരുടെ സന്ദേശങ്ങൾ നൽകാൻ എല്ലാ പ്രവണതകളും ഉപയോഗിക്കുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുള്ള മുംബൈ പൊലീസിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിന് ബോധവൽക്കരണ പ്രചാരണ പരിപാടികൾ ഉണ്ട്. ഇത്തവണ ഷാരുഖ് ഖാന്റെ ജബ് ഹാരി മെറ്റ് സേജെൽ എന്ന സിനിമയുടെ പേരിൽ ആണ് പുതിയ സുർക്കശ നിർദേശം. അത് ഷാരുഖ് ഖാന്റെ ജന്മദിനത്തിൽ തന്നെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത.
When Harry Met Sejal, both put on their helmets, and rode happily and safely ever after #ReelNamesRealLessons pic.twitter.com/qrQedTO3IP
— मुंबई पोलीस – Mumbai Police (@MumbaiPolice) November 2, 2018
ഹാരി സേജലിനെ കണ്ടപ്പോൾ അവർ ഹെൽമെറ്റ് വച്ച് സുരക്ഷിതമായി പോയി എന്നാണ് അവർ പറയുന്നത്. മറ്റൊരു ട്വീറ്റിൽ ആലിയ ഭട്ട് അർജുൻ കപൂർ സിനിമയായ 2 സ്റ്റേറ്റ്സ് ഉം ആയി ബന്ധപ്പെടുത്തി മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെയും ബോധവൽക്കരണം നടത്തുന്നു.
When behind the steering, inebriate is the worst ‘state’ to be in. #ReelNamesRealLessons pic.twitter.com/f2TAgW0YnK
— मुंबई पोलीस – Mumbai Police (@MumbaiPolice) November 1, 2018
Discussion about this post