എന്നും വ്യത്യസ്തം ആയ രീതിയിൽ പോസ്റ്റുകൾ ഇട്ടു ആൾക്കാരുടെ ഇടയിൽ ബോധവാദ്ക്കരണം നടത്തുക എന്നത് ആണ് മുംബൈയി പോലീസിന്റെ രീതി. അതിനു അവരുടെ ട്വിറ്റർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർ മിടുക്കന്മാരും ആണ്. ഇപ്പോൾ അവരുടെ പുതിയ പോസ്റ്റ് 90 കളിലെ കുട്ടികളെ നൊസ്റാൾജിയയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. മറ്റൊന്നും അല്ല. അന്നത്തെ കാർട്ടൂൺ ആയ സ്‌കൂബി ടൂ ആണ് ഇപ്പോൾ അവരുടെ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റോഡ് സുരക്ഷയെക്കുറിച്ച് സുപ്രധാനമായ ഒരു കാര്യം, മുംബൈ പോലീസിന്റെ സോഷ്യൽ മീഡിയ ടീം പറയുന്നു. സുരക്ഷിതമായ ദൂരം നിലനിർത്താനുള്ള ആവശ്യം ജനങ്ങളെ ഓർമിപ്പിക്കാൻ ഒരു ജിഫ് അവർ പങ്കിട്ടു. ഒരു സ്രാവ് പുറകിൽ നിന്ന് വാൽ കടിച്ചെടുക്കാൻ ശ്രമിക്കുന്ന സമയത്ത് ഓടുന്ന സ്‌കൂബി ഡൂ ആണ് ജിഫിൽ.
https://twitter.com/MumbaiPolice/status/1055335612918702081
90 കളിലെ ഹിറ്റ് കാർട്ടൂൺ പ്രദർശനം മുംബൈ പോലീസിനെ ഉപയോഗിച്ചത് വളരെ സന്തോഷം നൽകുന്ന കാര്യം ആണെന്ന് പറഞ്ഞ ആൾക്കാർ ഇതിനു ഉദ്ധാരണം ആയി മറ്റ് കാർട്ടൂണുകളുമായി എത്തുകയും ചെയ്തു.
Discussion about this post