കലൈയ്യരസന്‍, അരുന്ധതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് മുഖം. ശ്രീറാം ഡി പ്രസാദ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. വിജയ് സേതുപതി ആണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടത്. ട്രെയിലറിന് മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്.
ആര്‍.കെ സുരേഷ്, ജഗന്‍, മൈം ഗോപി, മനോചിത്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്മ മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റാണ് നിര്‍മ്മിക്കുന്നത്. ബല്ലു ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അച്ചു രാജമണിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രം ഒരു ക്രൈം ത്രില്ലർ ആണെന്ന് വെളിവാകുന്ന ട്രൈലെർ ആണ് പുറത്തു വന്നത്. സോഷ്യൽ മീഡിയയും അതിന്റെ ദുരുപയോഗവും ഹാക്കിങ്ങും എല്ലാം ചിത്രത്തിൽ വിഷയം ആകുന്നു. അതിനെല്ലാം പുറമെ ഒരു സൈക്കോളജിക്കൽ അപ്പ്രോച്ച് ആണ് ചിത്രം സ്വീകരിക്കുന്നത്.
Discussion about this post