സമൂഹമാധ്യമങ്ങളിൽ വൈറലായി മുകേഷ് അംബാനിയുടെ മകളുടെ കല്യാണക്കുറി. ഇഷ അംബാനിയുടെ കല്യാണക്കുറി ഏറെ പ്രത്യേകതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് പ്രത്യേകത. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ അത്യാഡംബരപൂര്‍വ്വം വിവാഹം നടക്കും.
പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ വരൻ. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.
Discussion about this post