ആൻഡി സെർകിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മൗഗ്ലി ദി ലെജൻഡ് ഓഫ് ജംഗിൾ എന്ന ചിത്രം. മൗഗ്ലി എന്ന ലോകപ്രശസ്ത കഥയെ അതേപോലെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ ഇന്നലെ പുറത്തിറങ്ങി. നേരത്തെ ജംഗിൾ ബുക്ക് എന്ന പേരിൽ ഇറങ്ങിയ ചിത്രം യഥാർത്ഥ കഥയിൽ നിന്നും ഒരുപാട് മാറ്റങ്ങളോടെ ആണ് എത്തിയത്. പക്ഷെ ഈ ചിത്രം മൗഗ്ലി ആരാണ് എന്ന് വ്യക്തമാക്കുന്നു.
രോഹൻ ചാന്ദ് ആണ് മൗഗ്ലി ആയി എത്തുന്നത്. കരിമ്പുലി ബഹ്‌ഗീരയായി എത്തുന്നത് ക്രിസ്ത്യൻ ബെയ്ൽ ആണ്. കാ എന്ന പാമ്പായി കെയ്റ്റ് എത്തുന്നു. വില്ലനായ ഷേർഖാൻ എന്ന കടുവയായി ബെനഡിക്ട് കുംബർബാച്ച് എത്തുന്നു. ബാലു കരടിയായി സംവിധായകൻ കൂടി ആയ ആൻഡി സെർക്കിസ് എത്തുകയാണ്. ചിത്രം ഡിസംബർ 7 ന് തീയേറ്ററുകളിൽ എത്തും.
Discussion about this post