ലോകത്ത് എല്ലാ മനുഷ്യരും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവരുടെ അമ്മയെ ആണ്. അതിപ്പോൾ എത്ര വലിയ ഭീകരൻ ആയാലും ക്രൂരൻ ആയാലും അമ്മയുടെ മുന്നിൽ എത്തുമ്പോൾ അവൻ അല്ലെങ്കിൽ അവൾ വെറും പൂച്ചക്കുട്ടി ആണ്. ഈ ലോകത്ത് തിരികെ ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്ന ഒരു സ്ത്രീ ആണ് ‘അമ്മ. ആ അമ്മക്ക് എന്തേലും സംഭവിച്ചാൽ നമ്മുക്ക് ആർക്കും തന്നെ സഹിക്കാനും കഴിയില്ല. എന്തിനേറെ പറയുന്നു അമ്മക്ക് വിളിച്ചാൽ പോലും നമ്മൾ കേട്ട് കൊണ്ടിരിക്കില്ല. അത്രക്കാണ് അവരെ നമ്മൾ സ്നേഹിക്കുന്നത്.
മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല ഇത് ഉള്ളത്. പലപ്പോഴും മൃഗങ്ങളുടെ മാതൃസ്നേഹത്തെ കുറിച്ച് നമ്മൾ കണ്ടിട്ടുണ്ട്. അമ്മയെ വിട്ടു പിരിയാൻ സാധിക്കാതെ നിൽക്കുന്ന നയാ, പൂച്ച, കുഞ്ഞിന് നല്ലത് വരാനായി തെരുവിൽ കിടന്ന കുഞ്ഞിനെ ഒരാൾ കൊണ്ട് പോകുമ്പോൾ മുത്തം കൊടുത്ത് പറഞ്ഞു വിടുന്ന നായ അങ്ങനെ പോകുന്നു. പക്ഷെ ഇവിടെ നമ്മുടെ കരൾ അലിയിപ്പിക്കുന്ന കാഴ്ച നൽകുന്നത് ഒരു മീൻ ആണ്.
https://www.facebook.com/1882787238411221/videos/265713220931888/
ചൂണ്ടയിൽ കുരുങ്ങിയ ‘അമ്മ മീനിനെ വിട്ടു പിരിയാതെ അതിന്റെ ദേഹത്ത് പറ്റി കിടക്കുന്ന കുഞ്ഞുങ്ങൾ. ചൂണ്ടക്കാരൻ മീനിനെ പുറത്തേക്ക് എടുക്കാൻ ശ്രമിക്കുമ്പോൾ എല്ലാം ആ മീൻ കുഞങ്ങൾ അതിനു ചുറ്റും കിടന്നു ഓടുന്നത് കാണാൻ സാധിക്കും. പക്ഷെ ആ ചൂണ്ടക്കാരനും അമ്മയുടെ സ്നേഹം മനസിലാക്കൻ കഴിയുന്ന ഒരാൾ ആയിരുന്നു. അയാൾ അവസാനം ആ മീനിനെ ചൂണ്ടയിൽ നിന്നും കുരുക്ക് അഴിച്ചു വിടുന്നു.
Discussion about this post