ചൈനയിലെ ഈ തെരുവിലെ കാഴ്ച നമ്മുടെ കണ്ണുകൾ ശരിക്കും നിറയ്ക്കും. സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക് ഏല്പിക്കുന്ന ഒരു അമ്മയുടെ വേദന നമ്മുക്ക് മനസിലാക്കാവുന്നതേ ഉള്ളു. ഇവിടെ അങ്ങനെ ഒരു ദൃശ്യം ആണ് നമ്മെ വേദനിപ്പിക്കുന്നത്. പക്ഷെ ഈ അമ്മ ആ കുഞ്ഞിനെ അനുഗ്രഹിച്ച് അയക്കുകയാണ്. കാരണം തന്റെ കഷ്ടപ്പാടുകൾ ഒന്നും ആ കുഞ്ഞ് ഇനി അറിയില്ലലോ എന്ന സന്തോഷം കാരണം. ഒരു നായ ആണ് താൻ നൊന്ത് പെറ്റ കുഞ്ഞിനെ മറ്റൊരാൾക്ക് ദുഖത്തോടെ നൽകിയത്.
https://www.facebook.com/DailyMail/videos/563785227392226/
തൻ്റെ കുഞ്ഞിനെ മറ്റൊരു ഉടമസ്ഥൻ കൂട്ടികൊണ്ട് പോകുമ്പോൾ ഒന്ന് വന്ന് തലോടുകയും പിന്നീട് തിരിഞ്ഞ് പോലും നോക്കാതെ നടന്നു നീങ്ങുകയും ചെയ്യുന്ന നായ ആണ് നമ്മൾ ഇവിടെ കാണുന്നത്. ചൈനയിലെ ഹെനാനിൽനിന്നുമാണ് ഈ വാൽസല്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞിനെ മറ്റൊരാൾ കൊണ്ട് പോകുമ്പോൾ നായ ദൂരെ നോക്കുന്നുണ്ട്. പിന്നീട് നായ ആ കുഞ്ഞിന്റെ അടുത്തേക്ക് ഓടി എത്തുകയും അതിനെ അവസാനമായി ഒന്ന് ഉമ്മ വച്ച ശേഷം തിരിഞ്ഞു നടക്കുകയുമാണ്. ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെയാണ് ആ മടക്ക യാത്ര.
Discussion about this post