ഓൾഡ് പീപ്പിൾസ് ഹോം ലെ അന്തേവാസികളുടെ കണ്ണ് നിർണയിച്ചത് ഒരു 4 വയസുകാരി പെൺകുട്ടി ആണ്. കുട്ടികളെയും വയസ്സായ ആൾക്കാരെയും ചേർത്തുള്ള ഒരു ഷോയിൽ ആണ് സംഭവം. ഷോയുടെ ഇടക്ക് തനിക്ക് ഒപ്പം ഇരുന്ന മുത്തശ്ശിയോട് സ്കാർലെറ്റ് പൊള്ളാർഡ് എന്ന പെൺകുട്ടി തന്റെ ‘അമ്മ ആറു മാസം മുൻപ് മരിച്ചു പോയി എന്ന് പറഞ്ഞത് ആണ് എല്ലാവരെയും കണ്ണീരണിയിച്ചത്.
ചാനൽ 4 നടത്തുന്ന ഒരു വ്യത്യസ്തമായ ഷോയുടെ രണ്ടാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. വൃദ്ധസദനത്തിലെ മുതിർന്നവരെയും പ്രീ സ്കൂൾ വിദ്യാർത്ഥികളെയും അണിനിരത്തി ഉള്ളത് ആണ് ഈ ഷോ.
https://youtu.be/NYiaKt0ONuY
ഒമ്പത് മാസങ്ങൾക്ക് മുൻപാണ് പൊള്ളാർടിനു തന്റെ അമ്മ സാലിയെ നഷ്ടമായത്. കാൻസർ ബാധിത ആയിരുന്നു സാലി. ഷോയുടെ ഇടക്ക് ആണ് ബെറിൽ പൗൾസണിനെ അവൾ പരിചയപ്പെടുന്നത്. അവര് തമ്മിലുള്ള സംസാരത്തിനു ഇടക്ക് ആണ് എല്ലാവരെയും സങ്കടത്തിലാക്കി അവൾ ഇക്കാര്യം പറഞ്ഞത്.
Discussion about this post