തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഏതു അറ്റം വരെയും പോകാൻ തയ്യാറാകുന്നവർ ആണ് അമ്മമാർ. രാജസ്ഥാനിലെ രൺതമ്പോർ നാഷണൽ പാർക്കിൽ നിന്നും അവിശ്വസനീയമായ ഒരു ഫൂട്ടേജ് പുറത്തു വന്നിരിക്കുകയാണ്. തന്റെ കുഞ്ഞിന്റെ സംരക്ഷണത്തിന് വേണ്ടി ഒരു ‘അമ്മ കരടി കടുവകളെ നേരിടുന്ന വീഡിയോ ആണ് പുറത്തു വന്നത്.
തന്റെ കുട്ടികളുമായി കുറ്റിക്കാട് കടന്നു പോവുകയായിരുന്നു ‘അമ്മ കരടി. ആ സമയത്താണ് അവരുടെ വഴി തടഞ്ഞ് ഒരു ആൺ കടുവയും പെൺകടുവയും വഴി തടസ്സം ആയി വന്നത്. അപകടം മനസിലാക്കിയ ‘അമ്മ തിരിഞ്ഞു ഓടാൻ നിൽക്കാതെ അവരുടെ അക്രമം തടയുകയായിരുന്നു.
https://youtu.be/LSKW5qkW2-Q
രൺതമ്പൂർ ദേശീയ ഉദ്യാനത്തിൽ അക്രമാസക്തമായ രംഗം വിഡിയോയിൽ പതിഞ്ഞിരുന്നു. ‘അമ്മ കരടി അതിശക്തമായി തന്നെ അവരോട് പോരാടുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. ആൺ കടുവയെ ഭയപ്പെടുത്തി ആ കരടി ഒട്ടിച്ചെങ്കിലും പെൺകടുവ വിട്ട് കൊടുക്കാൻ തയ്യാർ അല്ലായിരുന്നു. മൃഗങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും കരടിയെ താഴേക്ക് തള്ളി ഇടുന്നുണ്ടെങ്കിലും അവൾ വീണ്ടും അതിശക്തമായി എഴുനേൽക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
Discussion about this post