സെക്‌സിന് ഏറ്റവും മികച്ച സമയം പകല്‍നേരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പകല്‍ സമയമുള്ള സെക്‌സിന് പ്രത്യേകിച്ച് പുലര്‍കാല സെക്‌സിന് ഗുണങ്ങള്‍ ഏറെയാണ്. ജിമ്മിലെ വര്‍ക്കൗട്ടിന് തുല്ല്യമാണ് രാവിലെയുള്ള സെക്‌സ്. ഹൃദയധമനികളിലെ രക്തചക്രമണം ശരിയായി നടക്കാനും രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്താനും പ്രഭാത സെക്‌സ് സഹായിക്കും.
കൂടാതെ രാവിലെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ഓക്‌സിടോക്സിന്‍ എന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതു പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കും. ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കുന്നു. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥത, സന്ധിവേദന എന്നിവ കുറയ്ക്കും. ഇൗസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിക്കുന്നതു കൊണ്ട് തലമുടിയും ചര്‍മ്മവും തിളങ്ങാന്‍ പ്രഭാതത്തിലെ സെക്‌സ് സഹായിക്കും. കൂടാതെ അതിരാവിലെയുള്ള സെക്‌സ് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
Discussion about this post