ദാമ്പത്യജീവിതത്തിൽ സെക്സിനുള്ള പങ്ക് വളരെ വലുതാണ്. അതിരാവിലെ സെക്സ് ചെയ്താൽ ഗുണങ്ങള്‍ ഏറെയാണെന്നാണ് പുതിയ പഠനം. രാവിലെ ഏഴുന്നേറ്റ് ഓടുകയും ചാടുകയും ചെയ്യാന്‍ ചിലവഴിയ്ക്കുന്ന സമയത്ത് പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ അതാണ് മികച്ച വ്യായാമം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്
നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്‌സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെന്‍ഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് പഠനം പറയുന്നത്. രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും. അതിനാല്‍ തന്നെ സെക്‌സും അതിന് അനുസരിച്ച് ഭംഗിയായിരിക്കും. ഇത് ശരീരത്തിന് ഗുണം ചെയ്യും.
പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായിക്കും’ സൈക്കോതെറാപ്പിസ്റ്റായ ഡോ.വിഹാന്‍ സന്യാള്‍ പറയുന്നു.അതേസമയം ‘ക്രോണിക്’ ആയ വിഷാദം മറികടക്കാന്‍ ഇതുകൊണ്ടാവില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post